2014, ജൂൺ 5, വ്യാഴാഴ്‌ച

കല്ല്യാട് ശിവക്ഷേത്രം

കല്ല്യാട് ശിവക്ഷേത്രം 

ഇരിക്കൂർ -ശ്രീകണ്ടാപുരം റൂട്ടിൽ കല്യാട് ശിവക്ഷേത്രം സ്റ്റോപ്പിൽ 

കല്ല്യാട്  യജമാനന്മാരുടെ കുടുംബ ക്ഷേത്രം 

പ്രതിഷ്ടാ ദിനം  30-5-14 



photo courtesy  K.T.SUDHAKARAN 

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ശ്രീ വയത്തൂർ ശിവ ക്ഷേത്രം

 വയത്തൂർ  കാളിയാർ  ക്ഷേത്രം ഉളിക്കൽ 
റൂട്ട് _ ഇരിട്ടി -ഉളിക്കൽ  റോഡില്‍ വയത്തൂർ  ഹൈസ്കൂൾ  സ്റ്റോപ്പ്‌ 

പശ്ചാത്തലം ശിവന്റെയും പാർവതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂർവ ക്ഷേത്രങ്ങളിൽ  ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തൻരണ്ട്പേർ തന്റെ ജപമുറിയിൽ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടർ ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകൾ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തൻ  അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അർജുനനെ അനുഗ്രഹിക്കാൻ പാവതീ സമേതനായി കിരാതരൂപത്തിൽകുടകിലെ കാളിയാർ മലയിൽ നിന്നും ഇവിടെ വന്ന ശിവപാർവതിമാർ  പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാൽ കുടക് വംശജർക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികൾ പണ്ട്കുടക് രാജാക്കന്മാരായിരുന്നു.

 കർണാടക അതിർത്തിക്ക് അടുത്തായത് കൊണ്ട് കൂടുതൽ  ഭക്തരും കർ ണാടകയിൽ  നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂർത്തിയായ ശിവൻ 
ദർശനസമയം രാവിലെ ആറ്മുതൽ  പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതൽ  എട്ട് വരെ 

പ്രധാന വഴിപാടുകൾ നിറമാല, വലിയവട്ടളം   പ്രഥമൻ 
വിശേഷ ദിവസങ്ങൾ ഉത്സവം ധനു ഇരുപത്തിയെട്ടു മുതൽ  മകരം പന്ത്രണ്ട്‌ വരെ ഊട്ടുൽ സവം ,മകരം പതിമൂന്നു തെയ്യം 

 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോൽസവം ,കർക്കടകത്തിൽ  നിറ , പുത്തരി
മണ്ഡലകാലം








ഭരണം ചെയർമാൻ  വയത്തൂർ  കാളിയാർ  ക്ഷേത്രം ഉളിക്കൽ